കോഴിക്കോട്: എം.കെ.മുനീറിന് സീറ്റ് ലഭിക്കാത്തതിനു കാരണം ജമാഅത്തെ ഇസ്ലാമിയുടെ ഇടപെടൽ മൂലമാണെന്ന് സിപിഎം നേതാവ് എളമരം കരീം. ജമാഅത്തെ ഇസ്ലാമിയോടുള്ള ആശയപരമായ വിയോജിപ്പ് മുനീർ പ്രകടിപ്പിച്ചതാണ് ഇതിന് കാരണം.
മൽസരിപ്പിക്കാത്തത് അനാരോഗ്യം കൊണ്ട് മാത്രമെന്ന വാദത്തിൽ കഴമ്പില്ലെന്നും എളമരം കരീം പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയം സംബന്ധിച്ച് അദ്ദേഹം ഒരു പുസ്തകം തന്നെ എഴുതിയിരുന്നു. ആർഎസ്എസിനെ പോലെ മതത്തെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയമാണ് ജമാഅത്തെ ഇസ്ലാമിയുടേത്.
അവർ ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പമാണ്. ലീഗിലെ സമുന്നത നേതാക്കൾ നേരത്തെ തന്നെ അതിനെതിരെ ആദർശപരമായ എതിർപ്പ് രേഖപ്പെടുത്തിയിരുന്നുവെന്നും എളമരം കരീം പറഞ്ഞു.